ചേരുവകൾ: 
1. മത്തിവൃത്തിയാക്കി വരഞ്ഞത്‌ -10 എണ്ണം, 2. തക്കാളി -3 എണ്ണം, 3. പെരുംജീരകം -കാൽ ടീസ്പൂൺ, 4. ചുവന്നുള്ളി -10 എണ്ണം, 5. വെളുത്തുള്ളി -6 അല്ലി, 6. കാന്താരിമുളക്‌ അല്ലെങ്കിൽ പച്ചമുളക്‌ -4 എണ്ണം, 7. മുളകുപൊടി -1 ടീസ്പൂൺ, 8. കുരുമുളക്‌ -10 എണ്ണം, 9. ഉപ്പ്‌ -ആവശ്യത്തിന്‌, 10. വേപ്പില -ഒരു കൈപ്പിടി നിറയെ, 11. ഇഞ്ചി -ഒരു വലിയ കഷണം, 12. വിനാഗിരി -കാൽ ടീസ്പൂൺ.

തയ്യാറാക്കുന്നവിധം:
രണ്ടു മുതൽ പന്ത്രണ്ടു വരെയുള്ള ചേരുവകൾ നന്നായി അരയ്ക്കുക അതിനുശേഷം വരഞ്ഞിരിക്കുന്ന മത്തിയിൽ അരപ്പ്‌ പുരട്ടുക. ബാക്കിവരുന്ന അരപ്പ്‌ പരന്ന ചട്ടിയിൽ (ചപ്പാത്തിച്ചട്ടി ഉചിതം). വാഴയില വെച്ച്‌ അതിന്‌ മീതെ നിരത്തുക അതിനു മുകളിൽ അരപ്പ്‌ പുരട്ടിയ മത്തി നിരത്തുക. (വേണമെങ്കിൽ അല്പം വെളിച്ചെണ്ണ ചേർക്കാം. നെയ്യുള്ള മത്തിയാണെങ്കിൽ  ആവശ്യമില്ല). 
ഇതിനുശേഷം ചട്ടി അടുപ്പിൽ വയ്ക്കാം.  ഹൈഫ്ലേയ്‌മിൽ ആദ്യം ഇട്ട്‌ ഊറിവരുന്ന വെള്ളം വറ്റിയശേഷം മറ്റൊരു വാഴയില ഇട്ട്‌ മൂടി അതിന്‌ മുകളിൽ മറ്റൊരു മൂടിപ്പാത്രം വെച്ച്‌ ചെറിയ തീയിൽ വേവിക്കുക. അല്പസമയം കഴിഞ്ഞ്‌  മത്തി മറിച്ചിട്ട്‌  മൂടിവെച്ച്‌ വേവിക്കുക. വാഴയിലയിൽ ചുട്ട മത്തി റെഡി.