ചേരുവകൾ: 
1. പച്ചനെല്ലിക്ക -5 എണ്ണം
2. മുളകുപൊടി -ഒരു സ്പൂൺ
3. തേങ്ങ -ഒരുമുറി
4. തൈര്‌ -ഒരുകപ്പ്‌
5. ജീരകം -ഒരുനുള്ള്‌
6. കറിവേപ്പില -1 എണ്ണം
7. ഉപ്പ്‌ -പാകത്തിന്‌

പാകം ചെയ്യുന്നവിധം: 
തേങ്ങയും നെല്ലിക്കയും (കുരുകളഞ്ഞത്‌) ജീരകവും മുളകുപൊടിയും ചേർത്ത്‌ അരച്ചെടുക്കുക. ശേഷം ചൂടായ എണ്ണയിൽ കടുക്‌, കറിവേപ്പില, വറ്റൽ മുളക്‌ എന്നിവയിട്ട്‌ മൂത്തശേഷം, അരച്ചുവച്ച അരപ്പ്‌ പാകത്തിന്‌ വെള്ളം ചേർത്ത്‌ നന്നായി തിളച്ചു വരുമ്പോൾ തൈര്‌ ചേർക്കുക. നന്നായി തിളയ്ക്കുന്നതിന്ു മുൻപ്‌ വാങ്ങി അടച്ചുവയ്ക്കുക. ചൂടോടെ ഉപയോഗിക്കുക.