മധുരക്കിഴങ്ങ്-500ഗ്രാം
പഞ്ചസാര-500ഗ്രാം
ഏലയ്ക്ക-20എണ്ണം
നെയ്യ്-150ഗ്രാം
മൈദ-400ഗ്രാം
ഡാൽഡ-200ഗ്രാം
ജിലേബി കളർ-3നുള്ള്
തയ്യാറാക്കുന്നവിധം:
മധുരക്കിഴങ്ങ് തൊലികളഞ്ഞ് ഒന്നരയിഞ്ച് കനത്തിൽ മുറിച്ച് പാകത്തിന് വെള്ളമൊഴിച്ച് 15മിനിട്ട് കുക്കറിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം കഷണങ്ങൾ മിക്സിയിൽ അടിച്ചെടുക്കുക. അടിഭാഗം കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് നെയ്യ്, പഞ്ചസാര, ഏലയ്ക്ക എന്നിവ ഇട്ട് നന്നായി വഴറ്റുക. ചൂടാറിയശേഷം നെല്ലിക്കയുടെ വലിപ്പത്തിൽ ഉരുളകളാക്കി വയ്ക്കുക.
 മൈദയും ഡാൽഡയും ആവശ്യത്തിന് വെള്ളവും കൂട്ടി നല്ലമയത്തിൽ ചപ്പാത്തി കുഴയ്ക്കുന്നതുപോലെ നല്ല മാർദവത്തിൽ ജിലേബി കളർ ഒരു ടീസ്പൂൺ ചേർത്ത് വെള്ളത്തിൽ അലിയിച്ച് ഒരുമണിക്കൂർ പൊങ്ങാൻ വയ്ക്കുക. ചെറു ഉരുളകളാക്കി ചപ്പാത്തി പരത്തുന്നതുപോലെ പരത്തി നേരത്തെ തയ്യാറാക്കിവച്ച ഓരോ ഉരുളയും അതിൽ വച്ച് ചുരുട്ടി വീണ്ടും പരത്തി ദോശക്കല്ലിൽ രണ്ടുഭാഗവും ചുട്ടെടുക്കുക. ഇത് നാലുമണിപ്പലഹാരമായി ഉപയോഗിക്കാം.