ആവശ്യമുള്ള സാധനങ്ങൾ

കടലപ്പരിപ്പ്‌        - കാൽ കിലോഗ്രാം
ചെറുപയറുപരിപ്പ്‌            - കാൽ കിലോഗ്രാം
ഈന്തപ്പഴം കുരുകളഞ്ഞത്‌             - കാൽ കിലോഗ്രാം
പഞ്ചസാര        - കാൽ കിലോഗ്രാം
പച്ചരി        - 2 കപ്പ്‌
നെയ്യ്        - 100 ഗ്രാം
ഏലക്ക        - 5 എണ്ണം
എണ്ണ (തവിടെണ്ണ നല്ലത്‌)                - ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം
പച്ചരി രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിർത്ത്‌, നന്നായി അരച്ചുവയ്ക്കുക. കുരുകളഞ്ഞ ഈന്തപ്പഴം 15 മിനിറ്റ്‌ ആവിയിൽ വേവിച്ചുവയ്ക്കുക. കടലപ്പരിപ്പും ചെറുപരിപ്പും വെവ്വേറെ വേവിച്ച്‌ അതും വേവിച്ച ഈന്തപ്പഴവും കൂടി ഗ്രൈൻഡറിൽ നന്നായി അരച്ചെടുത്ത്‌ അടി കട്ടികൂടിയ പാത്രത്തിൽ പഞ്ചസാരയും നെയ്യും ഏലക്ക പൊടിച്ചതും ചേർത്ത്‌ വഴറ്റിയെടുക്കുക. (അരയ്ക്കുമ്പോഴോ, വഴറ്റുമ്പോഴോ വെള്ളം ചേർക്കരുത്‌). പാത്രത്തിൽ നിന്ന്‌ വിട്ടുവരുന്ന പാകത്തിലാകുമ്പോൾ, താഴെയിറക്കി, ചൂടു മാറുമ്പോൾ നെല്ലിക്ക വലിപ്പത്തിൽ ഉരുളകളാക്കുക. ഈ ഉണ്ടകൾ അരിമാവിൽ മുക്കി, കാഞ്ഞ എണ്ണയിൽ ഇട്ട്‌ ചുവക്കുമ്പോൾ കോരിയെടുക്കുക.
*    തുല്യ അളവിൽ നാലു സാധനങ്ങളെടുത്ത്‌ തയ്യാറാക്കുന്ന വിഭവങ്ങളാണ്‌ സപാദ വിഭവങ്ങൾ. പാദം: കാൽഭാഗം. ഏലത്തരികൾ ഇടിക്കുമ്പോൾ കുറച്ചു പഞ്ചസാരത്തരികളും ചേർത്ത്‌ ഇടിച്ചാൽ, ഏലത്തരികൾ തെറിച്ചുപോകാതെ നന്നായി പൊടിഞ്ഞുകിട്ടും.