1. ചെമ്മീൻ-കാൽകിലോ, 2.കൂർക്ക- കാൽകിലോ, 3.തേങ്ങാക്കൊത്ത്‌-ഒരു ചെറിയകപ്പ്‌,  4.ഇഞ്ചി-ഒരു കഷണം,  5.പച്ചമുളക്‌-3 എണ്ണം, 6.വേപ്പില രണ്ട്‌ തണ്ട്‌, 7.മഞ്ഞൾപ്പൊടി-കാൽടേബിൾ സ്പൂൺ, 8.ഉപ്പ്‌-പാകത്തിന്‌, കുടംപുളി-ഒരുകഷണം,  തേങ്ങ ചിരകിയത്‌-അരമുറി, മുളക്‌പൊടി-2 വലിയ സ്പൂൺ, മല്ലിപ്പൊടി-2 വലിയ സ്പൂൺ, കുരുമുളക്‌ -6 എണ്ണം.
തയ്യാറാക്കുന്നവിധം: മൺചട്ടിയിൽ കഴുകി വൃത്തിയാക്കിയ ചെമ്മീൻ, അതിൽ 4മുതൽ 8 വരെയുള്ള ചേരുവ ചേർത്ത്‌  വേവിക്കുക. അത്‌ പകുതിവേവാകുമ്പോൾ അതിൽ കൂർക്കയും  തേങ്ങാക്കൊത്തും ഇട്ട്‌ വേവിക്കുക. അത്‌ വേവാകുമ്പോൾ ഒരു കഷണം കുടംപുളിയിട്ട്‌ നന്നായി വറ്റിവരുമ്പോൾ  വറുത്ത്‌ അരച്ച്‌ വച്ചിരിക്കുന്ന അരപ്പ്‌ അതിൽ ചേർത്ത്‌ തിളപ്പിക്കുക.  അതിനുശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, വറ്റൽ മുളക്‌, വേപ്പിലയും ഇട്ട്‌ താളിച്ച്‌ എടുക്കുക.