ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ്‌-4, കാരറ്റ്‌-1, തക്കാളി-1, സവാള-1 , പച്ചമുളക്‌-3, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്‌-1 ടീസ്പൂൺ, പെരുംജീരകം-അര ടീസ്പൂൺ, മഞ്ഞൾപ്പൊടി-അര ടീസ്പൂൺ, മുളകുപൊടി-അര ടീസ്പൂൺ, മീറ്റ്‌ മസാല-1 ടീസ്പൂൺ, എണ്ണ, ഉപ്പ്‌-ആവശ്യത്തിന്‌. മല്ലിയില-കുറച്ച്‌, തേങ്ങാപ്പാൽ-1 കപ്പ്‌.
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും കാരറ്റും പാകത്തിന്‌ ഉപ്പ്‌ ചേർത്ത്‌ കുക്കറിൽ വേവിക്കുക. വേവാൻ മാത്രം വെള്ളമൊഴിച്ചാൽ മതി. ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ പെരുംജീരകം മൂപ്പിച്ച്‌ അതിലേക്ക്‌ നീളത്തിലരിഞ്ഞ സവാളയും പച്ചമുളകും വഴറ്റിയതിലേക്ക്‌ പൊടികളെല്ലാം ചേർത്ത്‌ നന്നായി വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്‌ ചേർത്തിളക്കി തക്കാളി ചേർത്ത്‌ ഉടയുന്നതുവരെ വഴറ്റുക. ശേഷം വേവിച്ച ഉരുളക്കിഴങ്ങും കാരറ്റും ഇതിലേക്കിട്ട്‌ ഉരുളക്കിഴങ്ങ്‌ ചെറുതായി ഉടയ്ക്കുക. മസാല നന്നായി പിടിച്ചതിനു ശേഷം തേങ്ങാപ്പാൽ ചേർത്ത്‌ ചെറുതായൊന്ന്‌ തിളപ്പിച്ച്‌ മല്ലിയിലയും ഇട്ട്‌ വാങ്ങാം.