മരട്: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി നാല് മണിക്കൂറത്തേക്കെന്നു പറഞ്ഞ് മാറ്റിയ സമീപവാസികള്‍ക്ക് 40 ദിവസം കഴിഞ്ഞാലും മടങ്ങിവരാനാവാത്ത അവസ്ഥയാണെന്ന് ആക്ഷേപം. വീടിനു സമീപത്തെ പൊടിശല്യമാണ് പ്രധാന കാരണം. ഫ്‌ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിച്ചപ്പോള്‍ ഉണ്ടായ പൊടി ഹൈടെക് മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുമെന്ന് പൊളിക്കുന്നതിനു മുമ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഇതുണ്ടായിട്ടില്ല. വീടുകള്‍ക്ക് മുകളിലും മുറ്റത്തും മരച്ചില്ലകളിലും തങ്ങിയിരിക്കുന്ന പൊടി ഒരാഴ്ച കഴിഞ്ഞിട്ടും ശമിക്കാതെ അവിടവിടങ്ങളിലായി തങ്ങി നില്‍ക്കുന്നു.

ശക്തമായ കാറ്റില്‍ അല്പാല്പമായി പറന്നെത്തുന്ന പൊടി വീട്ടിലെ അടുക്കളയിലേക്കും കിടപ്പുമുറിയിലും എത്തിയതുമൂലം പലര്‍ക്കും ഇപ്പോഴും വീടുകളിലേക്ക് തിരിച്ചുവരാനാവുന്നില്ല. ശാരീരിക അസ്വസ്ഥതകള്‍ പലരെയും രോഗികളാക്കി.

ഇരുനില വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂരയുടെ വിടവിലൂടെ വരെ പൊടി അകത്തെത്തി. സീലിങ്ങിലെ ഫൈബര്‍ ബോര്‍ഡിന്റെ ഷീറ്റില്‍ തുള വീണു. സ്‌ഫോടനത്തില്‍ തെറിച്ചുവീണ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ താമസം മാറിയ പലരുടെയും വീടുകള്‍ക്കുള്ളില്‍ ഇപ്പോഴും കിടക്കുന്നത് കാണാം. സ്‌ഫോടനത്തിനു ശേഷമെത്തി വീടുകള്‍ തുറന്നു നോക്കി മടങ്ങിയവര്‍ പലരും പൊടി പേടിച്ച് വീട് വൃത്തിയാക്കാന്‍ പോലും ഇതുവരെയെത്തിയിട്ടില്ല.

സ്‌ഫോടന ദിവസം നാലു മണിക്കൂര്‍ മാറിനിന്നാല്‍ മതിയെന്നാണ് സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സമീപവാസികളെ അറിയിച്ചത്. ഇതുപ്രകാരം കുറേ പേര്‍ അടുത്ത ബന്ധുക്കളുടെ വീടുകളിലേക്കാണ് മാറിയത്. മറ്റ് ചിലര്‍ ഒരാഴ്ചയെന്ന പ്രകാരം താമസം മാറി. എന്നാല്‍ പെടിശല്യം ഇന്ന് മാറും, നാളെ മാറും എന്ന പ്രതീക്ഷയോടെ കഴിയുന്നവരുടെ പ്രതീക്ഷ അസ്ഥാനത്താവുകയാണ്. ഫയര്‍ഫോഴ്‌സ് കഴുകും, പമ്പ് ഉപയോഗിച്ച് കഴുകും എന്നതെല്ലാം അസ്ഥാനത്തായതോടെ വീട്ടുകാരുടെ ഏക പ്രതീക്ഷ ഇനി വേനല്‍ മഴയിലാണ്.

താത്കാലികമായി വീട് വാടകയ്‌ക്കെടുത്തവര്‍ ഒരു മാസം, മൂന്നു മാസം എന്നീ കാലയളവുകളിലാണ് വീടുകള്‍ വാടകയ്‌ക്കെടുത്തത്. ഒരു മാസം എന്ന ചുരുങ്ങിയ കാലയളവില്‍ ഉടമകള്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാതെ വന്നപ്പോഴാണ് മിനിമം കാലാവധി എന്ന നിലയ്ക്ക് മൂന്നു മാസം കണക്കില്‍ വീട് വാടകയ്‌ക്കെടുത്തത്.

എന്നാല്‍ താത്കാലികമായി വീട് മാറിയവര്‍ പലരും വീട്ടിലെ ടെലിവിഷന്‍ കേബിള്‍, വൈദ്യുതി ബന്ധം, വാട്ടര്‍ കണക്ഷന്‍ എന്നിവ താത്കാലികമായി വിച്ഛേദിച്ചിട്ടില്ല. അതിനാല്‍ ഉപയോഗിക്കുന്നില്ലെങ്കിലും തിരിച്ചുവരവ് നീണ്ടുപോയാല്‍ ഇതിന്റെ വാടകയും മറ്റും അടയ്‌ക്കേക്കേണ്ടി വരുമെന്നും വീട്ടമ്മമാര്‍ പറയുന്നു;- ദിവസം കഴിഞ്ഞാലും മടങ്ങി വരാനാവില്ല

ernakulam
തകര്‍ത്ത ആല്‍ഫാ സെറീനു സമീപം താമസിക്കുന്ന കരോട്ട വീട്ടില്‍ അനൂപ് തങ്ങളുടെ വീടിന്റെ അവസ്ഥ നോക്കാനെത്തിയപ്പോള്‍
വീടിനു മുന്നില്‍ കിടന്ന വാട്ടര്‍ അതോറിറ്റി ബില്ലുമായി പുറത്തേക്കു വരുന്നു. ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നതുവരെ വാടകയ്ക്ക് താമസിക്കാനാണ് ഇവരുടെയും തീരുമാനം.

മാലിന്യ നിക്ഷേപത്തിന് സ്ഥലം കിട്ടിയിട്ടില്ല

മരട്: ഫ്‌ലാറ്റ് പൊളിച്ച മാലിന്യം ആദ്യം നിക്ഷേപിക്കാനായി കണ്ടെത്തിയ സ്ഥലമായ അരൂരിലും ചന്തിരൂരിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയെങ്കിലും ഇതുവരെ പകരം സ്ഥലം കണ്ടെത്താനായില്ല. പാറമടകളില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞെങ്കിലും അതിനും ഇതുവരെ പറ്റിയ സ്ഥലം കണ്ടെത്താനായിട്ടില്ല. എന്നാല്‍, പാറമടകളില്‍ നിക്ഷേപിച്ചാല്‍ പുനരുപയോഗ രൂപത്തിലേക്ക് മാറ്റാനാകുമോയെന്നതും അധികൃതര്‍ ചിന്തിക്കുന്നുണ്ട്.

മരട്: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി നാല് മണിക്കൂറത്തേക്കെന്നു പറഞ്ഞ് മാറ്റിയ സമീപവാസികള്‍ക്ക് 40 ദിവസം കഴിഞ്ഞാലും മടങ്ങിവരാനാവാത്ത അവസ്ഥയാണെന്ന് ആക്ഷേപം. വീടിനു സമീപത്തെ പൊടിശല്യമാണ് പ്രധാന കാരണം. ഫ്‌ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിച്ചപ്പോള്‍ ഉണ്ടായ പൊടി ഹൈടെക് മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുമെന്ന് പൊളിക്കുന്നതിനു മുമ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഇതുണ്ടായിട്ടില്ല. വീടുകള്‍ക്ക് മുകളിലും മുറ്റത്തും മരച്ചില്ലകളിലും തങ്ങിയിരിക്കുന്ന പൊടി ഒരാഴ്ച കഴിഞ്ഞിട്ടും ശമിക്കാതെ അവിടവിടങ്ങളിലായി തങ്ങി നില്‍ക്കുന്നു.

ശക്തമായ കാറ്റില്‍ അല്പാല്പമായി പറന്നെത്തുന്ന പൊടി വീട്ടിലെ അടുക്കളയിലേക്കും കിടപ്പുമുറിയിലും എത്തിയതുമൂലം പലര്‍ക്കും ഇപ്പോഴും വീടുകളിലേക്ക് തിരിച്ചുവരാനാവുന്നില്ല. ശാരീരിക അസ്വസ്ഥതകള്‍ പലരെയും രോഗികളാക്കി.

ഇരുനില വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂരയുടെ വിടവിലൂടെ വരെ പൊടി അകത്തെത്തി. സീലിങ്ങിലെ ഫൈബര്‍ ബോര്‍ഡിന്റെ ഷീറ്റില്‍ തുള വീണു. സ്‌ഫോടനത്തില്‍ തെറിച്ചുവീണ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ താമസം മാറിയ പലരുടെയും വീടുകള്‍ക്കുള്ളില്‍ ഇപ്പോഴും കിടക്കുന്നത് കാണാം. സ്‌ഫോടനത്തിനു ശേഷമെത്തി വീടുകള്‍ തുറന്നു നോക്കി മടങ്ങിയവര്‍ പലരും പൊടി പേടിച്ച് വീട് വൃത്തിയാക്കാന്‍ പോലും ഇതുവരെയെത്തിയിട്ടില്ല.

സ്‌ഫോടന ദിവസം നാലു മണിക്കൂര്‍ മാറിനിന്നാല്‍ മതിയെന്നാണ് സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സമീപവാസികളെ അറിയിച്ചത്. ഇതുപ്രകാരം കുറേ പേര്‍ അടുത്ത ബന്ധുക്കളുടെ വീടുകളിലേക്കാണ് മാറിയത്. മറ്റ് ചിലര്‍ ഒരാഴ്ചയെന്ന പ്രകാരം താമസം മാറി. എന്നാല്‍ പെടിശല്യം ഇന്ന് മാറും, നാളെ മാറും എന്ന പ്രതീക്ഷയോടെ കഴിയുന്നവരുടെ പ്രതീക്ഷ അസ്ഥാനത്താവുകയാണ്. ഫയര്‍ഫോഴ്‌സ് കഴുകും, പമ്പ് ഉപയോഗിച്ച് കഴുകും എന്നതെല്ലാം