വരാപ്പുഴ: രാജസ്ഥാനിലെ ജോധ്പൂരില്‍ പരിശീലനത്തിനിടെ വെടിയേറ്റു മരിച്ച ബി.എസ്.എഫ്. ജവാന്‍ സുനില്‍കുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.

സുനില്‍കുമാറിന്റെ മൃതദേഹം എത്തിയ വിവരം അറിഞ്ഞ് ജനപ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധിയാളുകളാണ് ചേന്നൂരിലെ തറവാട്ടു വീട്ടില്‍ എത്തിയത്.

വ്യാഴാഴ്ച രാവിലെ വീട്ടിലെ ചടങ്ങുകള്‍ക്കു ശേഷം, നാട്ടില്‍ സുനില്‍കുമാര്‍ പഠിച്ച എ.എം.എം. എല്‍.പി. സ്‌കൂളിലും, മക്കള്‍ പഠിക്കുന്ന വരാപ്പുഴ എച്ച്.ഐ. ബി.എച്ച്.എസിലും പൊതുദര്‍ശനത്തിന് വച്ചു.

തുടര്‍ന്ന്, രാവിലെ പതിനൊന്നരയോടെ നോര്‍ത്ത് പറവൂര്‍ തോന്ന്യകാവിലുള്ള പൊതുസ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.