തൃപ്പൂണിത്തുറ: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥനാ യോഗം നടത്തി. വിവിധ ഹൈന്ദവ സംഘടനകള്‍ പങ്കെടുത്തു. വി.എച്ച്.പി. ജില്ലാ സെക്രട്ടറി പി.കെ. സുരേഷ്, സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍, എസ്. സഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്. അജിത്കുമാര്‍, എം.ഡി. ജയന്തന്‍ നമ്പൂതിരി, പി. സോമനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.