തൃക്കാക്കര: ഓഖി ദുരിതം വിതച്ച ചെല്ലാനം മേഖലയില്‍ മാതൃഭൂമി സീഡ് - നന്മ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ അരിയും വസ്ത്രങ്ങളും എത്തിച്ചു. ക്ലബ്ബ് അംഗങ്ങള്‍, അധ്യാപര്‍, പി.ടി.എ. എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിച്ച അവശ്യസാധനങ്ങളും വസ്ത്രങ്ങളുമാണ് ദുരിതമേഖലയില്‍ വിതരണം ചെയ്തത്.

ഓരോ കുടുംബത്തിനും അഞ്ച് കിലോ അരിയും ഇവക്കൊപ്പം നല്‍കി. തുടര്‍ന്ന് പ്രദേശവാസിയായ ലോയ്ഡിന്റെ ഏഴാം ജന്മദിനവും കുട്ടികളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സോജാ മരിയ, ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ റോഷ്‌നി, ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.