തൃക്കാക്കര: വാര്‍ധക്യജീവിതങ്ങളെ കരുതലോടെ ചേര്‍ത്തുനിര്‍ത്തേണ്ടതിന്റെ ആവശ്യകത സമൂഹത്തിലേക്കെത്തിക്കുകയാണ് ഭാരതമാതാ കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ഥികളും ആലുവ ഹോം ഫോര്‍ ഏജ്ഡില്‍ സന്ദര്‍ശനം നടത്തി.

സാമൂഹിക പ്രവര്‍ത്തന വിഭാഗം മേധാവി ഡോ. ഷീന രാജന്‍ ഫിലിപ്പും വിദ്യാര്‍ഥികളും തങ്ങളുടെ അവധിദിനം മക്കളുടെ സമയക്കുറവിനാല്‍ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാര്‍ക്കൊപ്പം ചെലവിട്ടു. അവര്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുകയും ഹോമിലെ അച്ഛനമ്മമാര്‍ക്കായി നിത്യോപയോഗ സാധനങ്ങള്‍ നല്‍കുകയും ചെയ്തു.

അദ്ധ്യാപകരായ വിന്റോ സൈമണ്‍, അനീറ്റ ആന്‍ മാത്യു, ഹണി ജോണ്‍, ടോണി എം. ടോം എന്നിവരും വിദ്യാര്‍ഥികളുടെ ഉദ്യമത്തില്‍ പങ്കാളികളായി.