തൃക്കാക്കര: ഗവ. മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ എം.പി. ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഓഡിറ്റോറിയം കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ പി. ടി. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. െഎ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. പി. സുരേഷ് കുമാര്‍, കെ.ഇ.എസ്.എന്‍.െഎ.കെ. റീജണല്‍ എന്‍ജിനീയര്‍ റോബര്‍ട്ട് വി. തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ നിഷ ബീവി, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, കോളേജ് സെനറ്റ് പ്രതിനിധി അശ്വിന്‍ ഷാജി എന്നിവര്‍ വേദി പങ്കിട്ടു.