തൃക്കാക്കര: ഭാരതമാതാ കോളേജ് പി.ജി. ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെയും എറണാകുളം സതേണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ജി.എസ്.ടി. സംബന്ധിച്ച് ഏകദിന സെമിനാര്‍ നടത്തി.

ബി.പി.സി.എല്‍. ചീഫ് മാനേജര്‍ സി.എ. സോമന്‍ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര തലത്തില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഐപ്പ് തോമസ് പി., മാനേജര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപള്ളി, വകുപ്പ് അധ്യക്ഷ ഡോ. സി. ടെസ്സി തോമസ്, സ്റ്റുഡന്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍സ് അരവിന്ദ്, അഭികാമി തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേഷന്‍ ഉദ്ഘാടനവും നടന്നു.