തൃക്കാക്കര: ഭൂമിക്കും ജീവജാലങ്ങള്‍ക്കും ദോഷമാകാതെ പ്ലാസ്റ്റിക് ശേഖരിച്ച്, വേര്‍തിരിച്ച് പുനരുപയോഗത്തിന് നല്‍കുന്ന മാതൃഭൂമിയുടെ 'ലൗ പ്ലാസ്റ്റിക്' പദ്ധതിയില്‍ തൃക്കാക്കര മേരി മാതാ പബ്ലിക് സ്‌കൂളിലെ 'സീഡ് ക്ലബ്ബ്' അംഗങ്ങളും കൈകോര്‍ക്കുന്നു.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സോജ മരിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 'മാതൃഭൂമി' എക്‌സിക്യൂട്ടീവ്-സോഷ്യല്‍ ഇനീഷ്യേറ്റീവ് റോണി ജോണ്‍ പദ്ധതി വിശദീകരിച്ചു.

'സീഡ്' ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ റോഷ്‌ന, സീഡ് ക്ലബ്ബ് മെമ്പര്‍ അഞ്ജലി യു., സീഡ് ആലുവ വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഖില്‍ വി.ആര്‍. എന്നിവര്‍ സംസാരിച്ചു.

ഇടയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് റിക്ലൈന്‍ കമ്പനിക്കാണ്, സ്‌കൂളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിനായി നല്‍കുന്നത്.