തൃക്കാക്കര: ലഹരിമരുന്ന് ഉപയോഗത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ മേരിമാതാ പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സൈക്കിള്‍ റാലി നടത്തി. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള ഫ്‌ളാഗ് ഓഫ് ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ മേരിമാതാ സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനം എല്ലാവര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച റാലി, കാക്കനാട് ബസ് സ്റ്റേഷനില്‍ സമാപിച്ചു. അവിടെ പി.ടി. തോമസ് എം.എല്‍.എ സന്ദേശം നല്‍കി. നഗരസഭാധ്യക്ഷ കെ.കെ. നീനു, മൈ സര്‍വീസ് കാര്‍ട്ട് മാനേജര്‍ സഹദ്, മാതൃഭൂമി-നന്മ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനീറ്റ, പി.ടി.എ. പ്രസിഡന്റ് കിരണ്‍ സാം, നഗരസഭാംഗം മേരി കുര്യന്‍ എന്നിവര്‍ സംസാരിച്ചു.