തൃക്കാക്കര: മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷാചരണത്തിന്റെ ഭാഗമായി മേരിമാതാ പബ്ലിക് സ്‌കൂളില്‍ പയര്‍ തൈകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് വിതരണോദ്ഘാടനം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സോജ മരിയ സംസാരിച്ചു. മറ്റു പച്ചക്കറിത്തൈകളും വിതരണം ചെയ്തു. പി.ടി.എ.യുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.