തൃക്കാക്കര: ഭവന്‍സ് വരുണ വിദ്യാലയം സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് വരണ വിദ്യാലയത്തെ പരാജയപ്പെടുത്തി, ശ്രീനാരായണ വിദ്യാപീഠം തൃപ്പൂണിത്തുറ ജേതാക്കളായി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് വരുണ വിദ്യാലയത്തെ പരാജയപ്പെടുത്തി, വിദ്യോദയ തേവയ്ക്കല്‍ വിജയം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് ഗിരിനഗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടത്തി, ഭവന്‍സ് മുന്‍ഷി വിദ്യാശ്രം തിരുവാങ്കുളം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന ചടങ്ങില്‍ വി.എസ്. ഷേണായ് സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഉഷ കെ., വൈസ് പ്രിന്‍സിപ്പല്‍ കല്യാണി എന്‍.പി, പി.ടി.എ. വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, മായാമോള്‍ ആര്‍., സ്മിത ബിജു എന്നിവര്‍ പങ്കെടുത്തു.