തൃക്കാക്കര: വിദ്യാഭ്യാസം സമൂഹനന്മയ്ക്ക് എന്ന ലക്ഷ്യത്തോടെ 'മാതൃഭൂമി'യും വി.കെ.സി.യും സംയുക്തമായി നടപ്പാക്കുന്ന 'നന്മ' പദ്ധതിയില്‍ തൃക്കാക്കര ഭവന്‍സ് വരുണയിലെ വിദ്യാര്‍ഥികളും പങ്കാളികളായി. ഭവന്‍സ് കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി നന്മ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാന്‍സര്‍ രോഗികള്‍ക്കായി വിദ്യാര്‍ഥികള്‍ ശേഖരിച്ച സഹായധനം അദ്ദേഹം വിതരണം ചെയ്തു.
മാതൃഭൂമി സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോണി ജോണ്‍ നന്മയുടെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കെ. ഉഷ, വൈസ് പ്രിന്‍സിപ്പല്‍ എന്‍.പി. കല്യാണി, ആരതി േമനോന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.