തൃക്കാക്കര: തൃക്കാക്കര മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എസ്. സജിയുടെ വിജയത്തിനായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുള്ള നേതാക്കള്‍ എത്തുന്നു. മെയ് 7 ന് വൈകീട്ട് നടക്കുന്ന പൊതുയോഗത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സംസാരിക്കും.
ശനിയാഴ്ച ബി.ജെ.പി. യുടെ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ തെരുവോര നാടകങ്ങള്‍ അവതരിപ്പിക്കും.
വ്യാഴാഴ്ച രാവിലെ എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട് എസ്. സജി അനുഗ്രഹം വാങ്ങി. തുടര്‍ന്ന് അദ്ദേഹവുമായി, തൃക്കാക്കര മണ്ഡലത്തില്‍ നിലവിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
പൊണേക്കര, മാമംഗലം, അഞ്ചുമന, വെണ്ണല, ചളിക്കവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.