തോപ്പുംപടി: സംസ്ഥാനത്ത് ചെറുമീന്‍ പിടിത്തം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 44 മീനുകളുടെകൂടി കുറഞ്ഞ വലിപ്പം നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നിയമാനുസൃതം പിടിക്കാവുന്ന കുറഞ്ഞ വലിപ്പമാണ് നിശ്ചയിച്ചിട്ടുള്ളത്. ഓരോ മീനിന്റെയും വലിപ്പം കാണിക്കുന്ന പട്ടികയും പുറത്തിറക്കി. പട്ടികയില്‍ പറയുന്നതിനെക്കാള്‍ കുറഞ്ഞ വലിപ്പമുള്ള മീനുകളെ പിടിക്കുന്നത് നിയമവിരുദ്ധമാണ്. ചെറുമീന്‍ പിടിത്തം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചാള, അയല എന്നിവയുള്‍പ്പെടെ 14 മീനുകളുടെ കുറഞ്ഞ വലിപ്പം നിശ്ചയിച്ചുകൊണ്ട് 2015 ജൂലായില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടാം ഘട്ടമായാണ് 44 മീനുകളുടെ കൂടി കുറഞ്ഞ വലിപ്പം നിശ്ചയിച്ചത്. ഇതോടെ 58 മീനുകളുടെ കുറഞ്ഞ വലിപ്പം നിര്‍ണയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും കേന്ദ്രമത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്താണ് മീന്‍ കുഞ്ഞുങ്ങളുടെ കുറഞ്ഞ വലിപ്പം നിശ്ചയിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പഠനങ്ങള്‍ക്കൊടുവില്‍ സി.എം.എഫ്.ആര്‍.ഐയാണ് മീനുകളുടെ കുറഞ്ഞ വലിപ്പം നിര്‍ണയിച്ചത്. ഇവരുടെ റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ പട്ടിക അതേപടി അംഗീകരിക്കുകയായിരുന്നു.

അതേസമയം, ചെറുമീന്‍ പിടിത്തം കേരളത്തില്‍ മാത്രമായി നിയന്ത്രിക്കുന്നതിനെ ബോട്ടുടമകളുടെ സംഘടന എതിര്‍ക്കുന്നുണ്ട്. കേരളത്തില്‍ ചെറുമീന്‍ പിടുത്തം നിയന്ത്രിച്ചാല്‍ അവ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുമെന്നാണ് ബോട്ടുടമകള്‍ പറയുന്നത്.

മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ പൊതുതീരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു.

തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളുമായി സഹകരിച്ച് മൂന്നിടത്തും ചെറുമീന്‍ പിടിക്കുന്നത് നിയന്ത്രിക്കുന്നതിന് നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഇതിനുള്ള നീക്കം നടന്നുവരികയാണ്. ഇന്ത്യയില്‍, ചെറുമീന്‍ പിടിത്തത്തിന്റെ ഭാഗമായി നിയമാനുസൃതം പിടിക്കാവുന്ന മീനുകളുടെ കുറഞ്ഞ വലിപ്പം നിശ്ചയിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. ്ര

്്രപധാന മീനുകളും നിയമാനുസൃതം പിടിക്കാവുന്ന

കുറഞ്ഞ വലിപ്പവും.

നെയ്മീന്‍ (ഐക്കൂറ) --- 50 സെ.മീററര്‍.

മോദ --- 61 സെ.മീ.

വങ്കട --- 19 '

നങ്ക് --- 9 '

അരണമീന്‍ --- 10 '

കിളിമീന്‍ (ചുവപ്പ്) --- 10 '

കറുത്ത ആവോലി --- 17 '

വെളുത്ത ആവോലി --- 13 '

പൂവാലന്‍ ചെമ്മീന്‍ --- 6 '

കരിക്കാടി --- 7 '

ചൂടന്‍ ചെമ്മീന്‍ --- 11 '

കൂന്തല്‍ --- 8 '

കണവ --- 11 '