പിറവം : ഭദ്രകാളി പ്രതിഷ്ഠയുള്ള ഭഗവതിക്കാവുകളില്‍ പൊങ്കാലയും താലപ്പൊലിയുമായി മീനഭരണി ആഘോഷിച്ചു.

പിറവം ടൗണിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായ പള്ളിക്കാവില്‍ പത്ത് ദിവസത്തെ ആഘോഷങ്ങള്‍ വ്യാഴാഴ്ച മീന ഭരണിയോടെ സമാപിച്ചു. രാവിലെ പിറവം പിഷാരുകോവില്‍ ദേവീേക്ഷത്രത്തില്‍ നിന്ന് താലപ്പൊലിയോടെ കുംഭകുട - കാവടി ഘോഷയാത്ര നടന്നു. ദേവനൃത്തവും മന്നം വേല്‍മുരുക കാവടി സംഘത്തിന്റെ കാവടിയാട്ടവും അകമ്പടിയായി. അഭിഷേകത്തിനുള്ള കുംഭകുടം ആനപ്പുറത്ത്്് എഴുന്നള്ളിച്ചു. ഉച്ചപ്പൂജയ്ക്ക്് മുന്നോടിയായി ഭഗവതിക്ക്്് കുംഭകുടം അഭിഷേകം ചെയ്തു. ഉച്ചയ്ക്ക് പ്രസാദ ഊട്ട്്്, വൈകീട്ട് വലിയവിളക്ക് താലപ്പൊലി എന്നിവ നടന്നു.

പിറവം ആചാര്യക്കാവില്‍ രാവിലെ തിരുമാനാംകുന്ന് ദേവീ ക്ഷേത്രത്തില്‍ നിന്ന് കുംഭകുട ഘോഷയാത്ര നടന്നു. ഉച്ചപ്പൂജയെ തുടര്‍ന്ന് പ്രസാദഊട്ട്, വൈകീട്ട്് താലപ്പൊലി തുടര്‍ന്ന് ദീപാരാധന എന്നിവ നടന്നു.

രാമമംഗലം കുഴിപ്പളളിക്കാവില്‍ രാവിലെ വിശേഷാല്‍ പൂജകള്‍, ഭരണിയൂട്ട് വൈകീട്ട്്് താലപ്പൊലി എന്നിവയോടെ മീനഭരണി ആഘോഷിച്ചു.

വെട്ടിത്തറ പള്ളിപ്പുറത്തുകാവില്‍ ഭരണി ആഘോഷങ്ങളുടെ ഭാഗമായി പൊങ്കാല നടന്നു. ഉച്ചപ്പൂജയ്ക്ക് മുന്നോടിയായി പൊങ്കാല സമര്‍പ്പിച്ചു. തുടര്‍ന്ന്്് ഭഗവതിക്ക് ചാന്താട്ടം, ഉച്ചപ്പൂജ, പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, ദേശതാലപ്പൊലി കളമെഴുത്തും പാട്ട് എന്നിവ നടന്നു.

പിറവം കളമ്പൂക്കാവ് ദേവീക്ഷേത്രത്തില്‍ മീനഭരണി പൊങ്കാലയ്ക്ക്്്് ഭക്തജനത്തിരക്ക്്് അനുഭവപ്പെട്ടു. ഉച്ചപ്പൂജയുടെ നിവേദ്യഘട്ടത്തിലായിരുന്നു പൊങ്കാല സമര്‍പ്പണം. മേല്‍ശാന്തി രതീഷ് നമ്പൂതിരി തീര്‍ത്ഥം തളിച്ച് പൊങ്കാല ഭഗവതിക്ക് സമര്‍പ്പിച്ചു, പൊങ്കാലയെ തുര്‍ന്ന് നടന്ന കഞ്ഞിസദ്യ ഭക്തര്‍ക്ക് വലിയ അനുഗ്രഹമായി. പൊങ്കാല സമര്‍പ്പണത്തെ തുടര്‍ന്ന് ദീപാരാധന, അത്താഴപൂജ എന്നിവ കൂടി നടത്തിയ ശേഷമാണ് നട അടച്ചത്. മീനഭരണിനാള്‍ വൈകീട്ട് കളമ്പൂക്കാവിലമ്മ വടയാറ്റ് കാവിലേക്ക് എഴുന്നള്ളുമെന്നാണ് വിശ്വാസം. അതിനാലാണ് ഭരണി നാളില്‍ ഉച്ചയ്ക്ക് തന്നെ അത്താഴപൂജ നടത്തി നട അടയ്ക്കുന്നത്.