ബുധനാഴ്ച കര്‍മസമിതി മുഖ്യമന്ത്രിയെ കണ്ട്്്് പരാതി നല്‍കും. നഗരസഭ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളും സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ സാബു കെ. ജേക്കബ് അധ്യക്ഷനായി.
ഉപാധ്യക്ഷ ഐഷ മാധവന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്സണ് വി. പോള്‍, ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാമ്പിള്ളി, വിവിധ കക്ഷി നേതാക്കളായ തോമസ് മല്ലിപ്പുറം, എം.എസ്. ശ്രീകുമാര്‍, കെ.പി. സലിം, രാജു പാണാലിക്കല്‍, സി.എന്‍. സദാമണി, സുരേഷ് ചന്തേലില്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.ടി. പൗലോസ്, ഫാ. ജോണ്‍ എര്‍ണ്യാകുളം, ഫാ. ടി.പി. കുര്യന് തുടങ്ങിയവര്‍ സംസാരിച്ചു.
കര്‍മസമിതി ഭാരവാഹികളായി സാബു കെ. ജേക്കബ് (ചെയര്‍.), ജോയ്്സ് മാമ്പിള്ളി (കണ്.) എന്നിവരെ തിരഞ്ഞെടുത്തു.
മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പോലീസിന്റെ പ്രാഥമിക നിഗമനം മിഷേലിന്റെ വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നില്ല. പഠിച്ച് നല്ല നിലയിലെത്തണമെന്ന ദൃഢനിശ്ചയമെടുത്തിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് യോഗം വിലയിരുത്തി.
കാണാതാകുമ്പോഴത്തെ സാഹചര്യ തെളിവുകളും പോസ്റ്റ്മോര്‍ട്ടമടക്കമുള്ള ദേഹ പരിശോധനാ വിവരങ്ങളും പരിശോധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ അഞ്ചിന് വൈകീട്ടാണ് മിഷേലിനെ കാണാതായത്. വൈകീട്ട് കലൂരില്‍ പള്ളിയില്‍ നിന്നിറങ്ങിയ മിഷേലിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീട്ടുകാരാണ് കലൂര്‍ പള്ളിയില്‍ നിന്ന് ദൃശ്യങ്ങള്‍ എടുത്തത്. ആറര മണിയോടെ മിഷേലിന്റെ മൊബൈല്‍ സ്വിച്ച് ഓഫായി.
രാത്രി എട്ടു മണിക്ക്്് ഹോസ്റ്റലില്‍ നിന്ന് വിളിച്ചപ്പോഴാണ് മിഷേലിനെ കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍തന്നെ അവര്‍ എറണാകുളത്തെത്തി അന്വേഷണം ആരംഭിക്കുകയും സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയെ കാണാതായതായി പരാതി ഉയര്‍ന്നിട്ട് പോലീസ് നിസ്സംഗത പാലിച്ചതും അന്വേഷണം എങ്ങുമെത്തുന്നതിനു മുമ്പുതന്നെ മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞതുമാണ് സംശയത്തിനിട നല്‍കിയത്.
മിഷേലിനെ ശല്യം ചെയ്തിരുന്ന പിറവം സ്വദേശിയായ യുവാവിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനത്തെ കര്‍മസമിതി സ്വാഗതം ചെയ്തു.