പെരുമ്പാവൂര്‍: പെരുമ്പാവൂര്‍, കുറുപ്പംപടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ദേശീയദുരന്ത വാര്‍ഷിക ദിനമായി ആചരിച്ചു. പെരുമ്പാവൂര്‍ യാത്രി നിവാസില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ഒ. ദേവസ്സി ഉദ്ഘാടനം ചെയ്തു.

എം.എം. അവറാന്‍, കെ.എം.എ. സലാം, തോമസ് പി. കുരുവിള, പോള്‍ ഉതുപ്പ്, ബേസില്‍ പോള്‍, ഡാനിയേല്‍ വര്‍ഗീസ്, ബാബു ജോണ്‍, കെ.പി. വര്‍ഗീസ്, പി.പി. അവറാച്ചന്‍, റെജി ഇട്ടൂപ്പ് എന്നിവര്‍ സംസാരിച്ചു.