പറവൂര്‍: ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന് മികച്ച വ്യവസായ സഹകരണ സംഘത്തിനുള്ള ജില്ലാ സഹകരണ ബാങ്ക് അവാര്‍ഡ് ലഭിച്ചു.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ടും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പരമ്പരാഗത രീതിയില്‍ തന്നെ ഭൂസൂചിക പദവിയില്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ ഗുണനിലവാരം ഉറപ്പുവരുത്തി ഉല്‍പ്പാദനം നടത്തിവരുന്നതും, 42ഓളം തൊഴിലാളികള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ പദ്ധതി പ്രകാരം പണിപ്പുര നിര്‍മിച്ചുനല്‍കി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയതും കണക്കിലെടുത്താണ് അവാര്‍ഡ്.
ജില്ലാ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്ക് പ്രസിഡന്റ് എന്‍. പി. പൗലോസില്‍ നിന്നും സംഘം പ്രസിഡന്റ് കെ. കെ. മുരളീധരന്‍, സെക്രട്ടറി പി. എ. സോജന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.