പറവൂര്‍: മലയാള അച്ചടിയുടെ പിതാവായ ബെഞ്ചമിന്‍ ബെയ്‌ലിയുടെ ജന്മദിനം കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ മേഖലാ കമ്മിറ്റി പ്രിന്റേഴ്‌സ് ദിനമായി ആചരിച്ചു. സമ്മേളനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു.

പി.ജി. ഓമനക്കുട്ടന്‍, എ.എം. രാധാകൃഷ്ണന്‍, ഒ.എം. ജോബി, പി.വി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയപ്പിള്ളി ആല്‍ഫ പാലിയേറ്റീവ് സെന്ററിനുള്ള സഹായധനം ഏല്‍പ്പിക്കുന്ന ചടങ്ങും അംഗങ്ങള്‍ക്കുള്ള ചാരിറ്റി ബോക്‌സ് വിതരണവും ചടങ്ങില്‍ നടന്നു.