പറവൂര്‍: മൂത്തകുന്നം ഗവ. ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്ക് മൂത്തകുന്നം ടെലിഫോണ്‍ കണ്‍സ്യൂമേഴ്‌സ് ഫോറം അരിയും പലവ്യഞ്ജനങ്ങളും നല്‍കി. ഒരു മാസത്തേക്കു വേണ്ട സാധനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളിക്ക് കൈമാറി. സുഗതന്‍ മാല്യങ്കര അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി. ശോഭ, കെ.ആര്‍. പ്രതാപന്‍, വി.വി. ബോസ്, ഉഷാ ലക്ഷ്മണന്‍, കെ.എസ്. സനീഷ്, വി.എസ്. പ്രതാപന്‍, രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.