പറവൂര്‍: ജില്ലാ കലോത്സവത്തില്‍ വിഷം തീണ്ടാത്ത പച്ചക്കറി നല്‍കി ജി.വി.എച്ച്.എസ്.എസ്. സ്‌കൂളിലെ സീഡ് ക്യാമ്പ് മാതൃകയായി. സ്‌കൂള്‍ കോമ്പൗണ്ടില്‍ കൃഷിചെയ്ത വെണ്ട, പയര്‍, വഴുതന, ചേമ്പ്, തക്കാളി, മത്തങ്ങ തുടങ്ങിയ പച്ചക്കറികളാണ് കുട്ടികള്‍ ഊട്ടുപുരയിലേക്ക് നല്‍കിയത്.
 
ചടങ്ങില്‍ എറണാകുളം വിദ്യാഭ്യാസ ഡയറക്ടര്‍ സി.എ. സന്തോഷ്, നഗരസഭാധ്യക്ഷന്‍ രമേഷ് ഡി. കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് കുട്ടികളില്‍ നിന്ന് പച്ചക്കറികള്‍ ഏറ്റുവാങ്ങി.
 
സ്‌കൂളിലെ ജൈവ പച്ചക്കറി കോ-ഓര്‍ഡിനേറ്റര്‍ കെ.ബി. സഞ്ജീവ്, പ്രധാനാധ്യാപകന്‍ കെ.ആര്‍. പവിത്രന്‍,................ സീഡിലെ കുട്ടികളെ വിദ്യാഭ്യാസ ഡയറക്ടര്‍ അഭിനന്ദിച്ചു. കലോത്സവത്തിന്റെ ഭാഗമായി വിവിധയിനങ്ങളില്‍പ്പെട്ട 85 കിലോ പച്ചക്കറിയാണ് എഴിപ്രം സ്‌കൂള്‍ നല്‍കിയത്.