പറവൂര്‍: മാളവന എസ്.എച്ച്.ജെ. എല്‍.പി. സ്‌കൂളില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് തുറന്നു. എം.എല്‍.എ.യുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നവതി സ്മാരകമായാണ് പാര്‍ക്ക് നിര്‍മിച്ചത്. വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ഫാ. ജെയ്‌സണ്‍ കുടിയിരിക്കല്‍ അധ്യക്ഷത വഹിച്ചു. റൈഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജുവും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍വഹിച്ചു.
ലീല ബാബു, പ്ലമേന പൗലോസ്, എം.ഡി. ജോര്‍ജ്, പി.ഡി. ജോസഫ്, ഷീജ ജോജോ, സാറ നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.