കാക്കനാട്: മന്ത്രി എം.എം. മണിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എന്‍.ജി.ഒ. അസോസിയേഷന് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ സെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ ഗ്രേഡ് ക്ലാര്‍ക്കുമായ ബേസില്‍ ജോസഫിനെ സസ്പെന്‍ഡ് ചെയ്തു. മന്ത്രിക്കെതിരെ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത മെസേജ് ഷെയര്‍ ചെയ്തെന്നാണ് പരാതി. സി.പി.എം. അനുഭാവി പിറവം ഓണക്കൂര്‍ സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മന്ത്രി ഐ.എസ്.എസ്. ഉദ്യോഗസ്ഥനെ ആക്ഷേപിച്ച് നടത്തിയ പ്രസംഗമാണ് വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനത്തിന് ഇടയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ബേസിലിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ അന്വേഷണം നടത്താതെയാണ് നടപടി സ്വീകരിച്ചതെന്ന് എന്‍.ജി.ഒ. അസോസിയേഷന് നേതാക്കള്‍ ആരോപിച്ചു.