നെടുമ്പാശ്ശേരി: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകം സംഘടിപ്പിക്കുന്ന കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് 11-നും 12-നും നെടുമ്പാശ്ശേരി ഫ്‌ളോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കും. ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി കെ. രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സെമിനാറിന്റെ ഉദ്ഘാടനം തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. തിലഗര്‍ നിര്‍വഹിക്കും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും കേരള മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുമായ എക്‌സ്. അനില്‍ മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് സെക്രട്ടറിയും ഡവലപ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പി.ബി. സലിം ഉദ്ഘാടനം ചെയ്യും.