
മൂന്നു വയസ്സുള്ളപ്പോളാണ് അഭിരാമിന് ഓട്ടിസമുണ്ടെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. അവര്‍ നിരാശരായി മകനെ ലോകത്തിന് മുന്നില്‍ നിന്നും മറച്ചുപിടിച്ചില്ല. പകരം, ലോകേത്തക്ക് കൈപിടിച്ചു നടത്തി. ഒപ്പം, ബംഗളൂരു നിംഹാന്‍സിലും പിന്നീട് കാക്കനാട്ടും ചികിത്സ നടത്തി.
നിരന്തര പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കുട്ടിയുടെ കഴിവു കണ്ടെത്തി പരിപോഷിപ്പിക്കാന്‍ ശ്രദ്ധിച്ചു. ഇതില്‍ അഭിരാമിന്റെ മുത്തച്ഛന് ശാന്താറാമിന്റെയും മുത്തശ്ശി ബീനയുടെയും പങ്കു വലുതാണ്.
ഓട്ടിസക്കാര്ക്ക് സാധാരണക്കാരില്‍ നിന്നു വ്യത്യസ്തമായ ചിന്താശക്തിയും ഓര്മശക്തിയുമുണ്ടാകുമെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കി. താത്പര്യമുള്ള വിഷയങ്ങളില്‍ വളരെ ഏറെ സമയം ശ്രദ്ധിക്കാനും ഇവര്‍ക്കു കഴയും. ഡോക്ടര്‍ കൂടിയായ അമ്മ രാഖിയുടെ തീവ്രമായ പ്രയത്നവും അഭിരാമിലെ പ്രതിഭയെ കണ്ടെത്തുന്നതിന് തുണയായി.
പതിനഞ്ചു വയസ്സിനിടെ അഭിരാം അമ്പലക്കാട്ട് ഇരുപത്തി അഞ്ചോളം ക്ഷേത്രങ്ങളിലും അറുപത്തി അഞ്ചോളം വേദികളിലും സംഗീതക്കച്ചേരി അവതരിപ്പിച്ചുകഴിഞ്ഞു. ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എറണാകുളം മരട് ഗവ. വി.എച്ച്.എസ്.എസില്‍ ഒന്‍പതാം ക്ലാസ്സിലാണ് പഠിക്കുന്നത്. തൃപ്പൂണിത്തുറ ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്നും അഭിരാം പരിശീലനം നേടി. മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരവും ലഭിച്ചു. സിന്ധു ടീച്ചര്‍, നിഖില്‍ രാജ് (ഐഡിയ സ്റ്റാര്‍ സിങ്ങര്‍) ആത്മജന് തുടങ്ങിയവര്‍ സംഗീതത്തിലും. തമ്പി കീബോര്‍ഡിലും പരിശീലനം നല്കിവരുന്നു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ ഡെപ്യൂട്ടി മാനേജരാണ് പിതാവ് കെ. ആനന്ദ്. അമ്മ രാഖി യു.എ.ഇ. വെല്‍കെയര്‍ ആസ്പത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടറാണ്.