മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകര്‍ത്തു. ആളപായമില്ല. മൂവാറ്റുപുഴ പെരുമ്പാവൂര്‍ റൂട്ടില്‍ വാഴപ്പിള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഏറ്റുമാനൂരിലുള്ള സ്വകാര്യ കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് നിന്നും ഏറ്റുമാനൂരിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

റോഡില്‍ നിന്ന് തെന്നി മാറിയ വാഹനം മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജിന്റെ വീടിന്റെ മതില്‍ തകര്‍ത്ത ശേഷം മുന്നില്‍ നിന്ന വൈദ്യുതി പോസ്റ്റ് ഇടിച്ച് നിന്നു.
 
11 കെ.വി. ലൈന്‍ കടന്നുപോകുന്ന പോസ്റ്റ് റോഡിലേക്ക് ചരിഞ്ഞെങ്കിലും ലൈനുകള്‍ പൊട്ടിയില്ല. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.