മൂവാറ്റുപുഴ: സാന്ത്വനം സേവന പദ്ധതിയുടെ ഭാഗമായി പിറവം കരുണാലയം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് വീല്‍ചെയര്‍, വാക്കിങ് സ്റ്റിക്ക്, വാക്കര്‍, കോട്ടണ്‍വൂള്‍, എയര്‍ബെഡ്, നെബുലൈസര്‍ മെഷീന്‍ എന്നിവ വിതരണം ചെയ്തു.

സാന്ത്വനം ഡിസ്ട്രിക്ട് പ്രോജക്ട് ഡയറക്ടര്‍ ടി.എം. ബേബി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍, സെക്രട്ടറി വിജു ചക്കാലയ്ക്കന്‍, ട്രഷര്‍ സിനോജ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോയി മത്തായി, ലയണസ് ക്ലബ്ബ് ഭാരവാഹികളായ ജയ പി. നായര്‍, സിന്ധു വിജു, ധന്യ സിനോജ് എന്നിവര്‍ പങ്കെടുത്തു.

പൊതുസ്ഥലത്ത് സോളാര്‍ വിളക്കുകള്‍, കുടിവെള്ള യൂണിറ്റുകള്‍ സ്ഥാപിക്കല്‍, മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ട്രാഫിക് യൂണിറ്റിലെ സേനാംഗങ്ങള്‍ക്ക് ആവശ്യമായ വേനല്‍ക്കാല സംരക്ഷണ കിറ്റുകള്‍ വിതരണം ചെയ്യല്‍, ബസ് ഷെല്‍റ്ററുകള്‍ സ്ഥാപിക്കല്‍ എന്നീ പദ്ധതികള്‍ ലയണ്‍സ് ക്ലബ്ബ് ഏറ്റെടുക്കുമെന്ന് സെക്രട്ടറി വിജു ചക്കാലക്കല്‍ അറിയിച്ചു.