മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദും ഒയാസിസും ചേര്‍ന്ന് മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഇമാം ഷംസുദ്ദീന്‍ ഖാസിമി നേതൃത്വം നല്‍കി. സ്‌കൂള്‍ മാനേജര്‍ എം.എം. മക്കാര്‍, സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം ഇഹ്ജാസ് മൗലവി, പ്രിന്‍സിപ്പല്‍ ലക്ഷ്മി ഷൈന്‍ എന്നിവര്‍ സംസാരിച്ചു.