മൂവാറ്റുപുഴ: ജില്ലയിലെ 'മത്സ്യസമൃദ്ധി' രണ്ടാംഘട്ട പദ്ധതികള്‍ക്ക് മൂവാറ്റുപുഴയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. ദേശീയ മത്സ്യ കര്‍ഷക ദിനാചരണത്തോടനുനബന്ധിച്ചുള്ള പരിപാടികളും ഇതോടൊപ്പം നടന്നു. മത്സ്യ വിത്ത് വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സ ഉഷ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തീറ്റ സബ്‌സിഡി വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി ഉദ്ഘാടനം ചെയ്തു.