മരട്: പരിസ്ഥിതിലോല പ്രദേശമായ വളന്തകാട് ദ്വീപിനെ സംരക്ഷിക്കണമെന്ന് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാനൂറ് ഏക്കര്‍ വരുന്ന വളന്തകാട് ദ്വീപിനെ മാത്രം ആശ്രയിച്ചു താമസിക്കുന്ന അന്‍പതോളം കുടുംബങ്ങളുണ്ട് ഇവിടെ.

മരട്, കുമ്പളം, ഉദയംപേരൂര്‍ സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന കേന്ദ്രം ഈ ദ്വീപാണ്. കണ്ടല്‍ക്കാടുകളാല്‍ ചുറ്റപ്പെട്ട ഈ ദ്വീപ്, വിവിധ ഇനം മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം കൂടിയാണ്.

ഈ ദ്വീപില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ നീക്കം ആരംഭിച്ചുകഴിഞ്ഞത് ഏതുവിധേനയും തടയുമെന്ന് അഖിലേന്ത്യ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് അറിയിച്ചു.

അഖിലേന്ത്യ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആന്റണി കളരിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് വി.വി. സജീവന്‍ അധ്യക്ഷത വഹിച്ചു.