മഞ്ഞുമ്മല്‍: താമരപ്പിള്ളി ഇല്ലത്തെ പാടശേഖരത്ത് വിളഞ്ഞത് യഥാര്‍ത്ഥത്തില്‍ പൊന്‍കതിര്‍ തന്നെയായിരുന്നു. നാളുകള്‍ക്ക് ശേഷം വിളഞ്ഞ പൊന്‍കതിര്‍ കൊയ്‌തെടുക്കാന്‍ നാട്ടുകാരും ജനപ്രതിനിധികളും കര്‍ഷകരും കൃഷി വകുപ്പ് ഉദ്യാഗസ്ഥരും ഒരേ ആവേശത്തിലെത്തിയപ്പോള്‍ താമരപ്പിള്ളി ഇല്ലത്തെ വാസുദേവന്‍ ഇളയിടത്തിന്റെ പാടം ഉത്സവലഹരിയിലായി. ഇല്ലത്തെ രണ്ടര ഏക്കറിലാണ് വിളവെടുത്തത്.

ഏലൂര്‍ കൃഷിഭവന്റെ സഹായത്തോടെ കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്. സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏലൂര്‍ കൃഷി ഓഫീസര്‍ ബെല്‍സി, സി.പി.എം. കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍, ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.പി. ഉഷ, കെ.ബി. സുലൈമാന്‍, കെ.എന്‍. രാധാകൃഷ്ണന്‍, എന്‍. സുഗതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.