കുറുപ്പംപടി: മുഴുവന്‍ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കുന്നതിനായി എസ്.എസ്.എ. ആവിഷ്‌കരിച്ച സര്‍വേ രായമംഗലം പഞ്ചായത്തില്‍ പൂര്‍ത്തിയാക്കി. ആറു മുതല്‍ 14 വയസ്സുവരെ പ്രായമുള്ള മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തടി അനുബന്ധ വ്യവസായങ്ങളില്‍ പഞ്ചായത്തില്‍ ആയിരക്കണക്കിന് മറുനാടന്‍ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വ്യവസായ സ്ഥാപനങ്ങള്‍തോറും ഇതിനായി സര്‍വേ നടത്തി, സ്‌കൂള്‍ പ്രവേശനം നേടാത്ത കുട്ടികളില്ലെന്ന് ഉറപ്പുവരുത്തി.

പഞ്ചായത്തില്‍ മുഴുവന്‍ കുട്ടികളേയും സ്‌കൂളില്‍ ചേര്‍ത്തതിന്റെ പ്രഖ്യാപനം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു സര്‍വേ ഉദ്ഘാടനം ചെയ്തു. പി.കെ. അനസ്, രാജന്‍ വര്‍ഗീസ്, ബി.പി.ഒ. ഷീന കെ. പുന്നൂസ്, കെ.ആര്‍. വിജയമ്മ, ടി.ടി. രാജന്‍, എല്‍ദോ പോള്‍, ബിബിന്‍ ജേക്കബ്, സതീര്‍ കെ.പി., മോളി, രാജേഷ് വിജയന്‍, ശിവറാം, സല്‍മ ഹമീദ്, എന്‍.ടി. കുര്യാച്ചന്‍ എന്നിവര്‍ പങ്കെടുത്തു.