കുമ്പളങ്ങി: കല്ലഞ്ചേരി കായലിലെ എക്കല്‍ നീക്കി കായല്‍ മത്സ്യ ബന്ധനത്തിന് ഉപയുക്തമാക്കണമെന്നാവശ്യപ്പെട്ട് കായലില്‍ വള്ളങ്ങള്‍ അണിനിരത്തി സമരം നടത്തി. ആയിരത്തോളം മത്സ്യത്തൊഴിലാളികളെയും, അഞ്ഞൂറോളം വള്ളങ്ങളെയും അണിനിരത്തി സംഘടിപ്പിച്ച സമരം കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. കായലില്‍ എക്കലും ചെളിയും നിറയുന്നതിനാല്‍ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താനാവുന്നില്ല. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലിടം നഷ്ടമാകുകയാണ്. എക്കല്‍ നീക്കാതെ കായലിനെ രക്ഷിക്കാനാകില്ല. പ്രദേശത്തെ മുഴുവന്‍ പട്ടിണിയിലാക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

കായല്‍ സമ്മേളനത്തില്‍ ഫാ. ആന്റണിറ്റോ പോള്‍ അധ്യക്ഷത വഹിച്ചു. ഷൈജന്‍ വെളിയില്‍, പി.ബി.ദാളോ, പ്രവീണ്‍ ദാമോദരപ്രഭു, കെ.ആര്‍. പ്രേംകുമാര്‍, ചാള്‍സ് ജോര്‍ജ്, ജോബി പനയ്ക്കല്‍, കെ.വി.തങ്കപ്പന്‍, എം.പി.രത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.