കുമ്പളം: കായലില്‍ പായല്‍ ശല്യം രൂക്ഷമായി തുടരുന്നതുമൂലം വഞ്ചിയിറക്കാനാകാതെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടിലായി. പായല്‍ വലയില്‍ കയറുന്നതുമൂലം മത്സ്യം കിട്ടുന്നില്ല. പായല്‍ ശല്യം മൂലം വല നശിച്ചുപോകുമെന്നത് കൂടാതെ, വഞ്ചി മുന്നോട്ടെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കുമ്പളം സ്വദേശി കൊമരോത്ത് മിന്‍സ് പറയുന്നു.

പുഴയില്‍ അടിപ്പായല്‍ കൂടുതലായുണ്ട്. പല ഘട്ടങ്ങളിലായി ചൊറിശല്യവും പോളപ്പായലും കൂടാതെ എക്കലടിയുന്ന സംഭവങ്ങള്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലവും മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിച്ച് വരികയാണ്.

തങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.