കോതമംഗലം: തങ്കളം സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ഗ്രൗണ്ടില്‍ പൗരസ്ത്യ സുവിശേഷ സമാജം ജനറല്‍ കണ്‍വെന്‍ഷന് തുടക്കം. സഖറിയാസ് മാര്‍ പീലിക്‌സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ ലോകത്തിലുള്ള ദൈവത്തിന്റെ മറ്റു സൃഷ്ടികളേയും മനുഷ്യനെ തന്നെയും കുറ്റം വിധിക്കുവാനും നശിപ്പിക്കുവാനും ശ്രമിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സമാജം പ്രസിഡന്റ് മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഫാ.ഗീവര്‍ഗീസ് പടിഞ്ഞാറേക്കര, ഫാ.പൗലോസ് പാറേക്കര എപ്പിസ്‌കോപ്പ എന്നിവര്‍ സംസാരിച്ചു