കൂത്താട്ടുകുളം: ബി.ജെ.പി. കൂത്താട്ടുകുളം നഗരസഭാ യൂണിറ്റിന്റെ നേതൃത്വത്തില്‍ കള്ളപ്പണവിരുദ്ധ ദിനം ആചരിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍ അധ്യക്ഷനായി.

പി.എം. സുധാകരന്‍, പി.എസ്. അനില്‍കുമാര്‍, കെ. രാജേഷ്, ജോസ് ജോര്‍ജ്, എന്‍.കെ. വിജയന്‍, എം. വിവേക്, ഷാജി കണ്ണംകോട്ടില്‍, ജയ്‌മോള്‍ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.