കോലഞ്ചേരി: സെയ്ന്റ് പീറ്റേഴ്‌സ് കോളേജില്‍ നമ്മുടെ പ്രപഞ്ചം ശാസ്ത്ര സെമിനാര്‍ നടത്തി. നവംബര്‍ പതിന്നാലുവരെ നീണ്ടുനില്‍ക്കുന്ന ശാസ്ത്ര സെമിനാര്‍ കേരളം ശാസ്ത്രത്തിനൊപ്പം എന്ന മുദ്രാവാക്യവുമായാണ് നടത്തുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖലാ പ്രസിഡന്റ് കെ.എം. രാജുവിന്റെ അധ്യക്ഷതയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എ. റെജി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ഡോ.ബി. ജഗന്നാഥന്‍, കെ. പാപ്പുട്ടി, എ. അജന്‍, വി.പി. പോള്‍, വിശ്വജിത്ത് എന്നിവര്‍ പ്രസംഗിച്ചു.