കൊച്ചി: മത്സ്യബന്ധന നിരോധനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ). പുറംകടലിലും ആഴക്കടലിലും പ്രവര്‍ത്തിക്കുന്ന യാനങ്ങളില്‍ പുതുതായി ഏഴ് സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കണമെന്ന ഉത്തരവ് പ്രായോഗികമല്ല. ഡിസംബര്‍ 31നകം ഉപകരണങ്ങള്‍ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശമാണുള്ളത്. ലക്ഷങ്ങള്‍ ഇതിനായി ചെലവഴിക്കേണ്ടിവരും. ഇത് പ്രാവര്‍ത്തികമാക്കാന്‍ നിലവിലുള്ള യാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു.