കൊച്ചി: ജലവിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) വികസനം ലക്ഷ്യമിട്ട് നടത്തുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിന് വ്യാഴാഴ്ച കൊച്ചിയില്‍ തുടക്കമാകുമെന്ന് വൈസ് സാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. കുഫോസ് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞര്‍, ഫിഷറീസ് വിദഗ്ദ്ധര്‍, നാവിക വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11.30 ന് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ മന്ത്രി കെ. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. കുഫോസ് വൈസ് ചാന്‍സലറും സമ്മേളനത്തിന്റെ ചെയര്‍മാനുമായ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡോ. കെ. ഗോപകുമാര്‍, ഡോ. എസ്. സുരേഷ്‌കുമാര്‍, ഡോ. മുരളീധരന്‍ നായര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.