കൊച്ചി: വംശനാശ ഭീഷണി നേരിടുന്ന നാടന്‍ മത്സ്യയിനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുമായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്). സര്‍വകലാശാലയിലെ പ്രൊഫ. അലിക്കുഞ്ഞി ചെയറിന്റെ നേതൃത്വത്തിലാണ് നാടന്‍ മീനുകളുടെ കൃഷിരീതികള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രജനന സാങ്കേതിക വിദ്യയിലെ പുത്തന്‍ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന ദേശീയ ശില്പശാല ഫിബ്രവരി 8, 9 തീയതികളില്‍ കുഫോസില്‍ നടക്കും.
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, മത്സ്യ കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9048106657, profalikunhichair@kufos.ac.in