കൊച്ചി : പരമ്പരാഗതമായി ലഭിച്ച മത്സ്യസമ്പത്തിനെ ഒരു നാശവുമേല്‍പ്പിക്കാതെ വരും തലമുറക്ക് കൈമാറാനാകുമോ എന്നതാണ് മത്സ്യമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.മധുസൂദനക്കുറുപ്പ് ചൂണ്ടിക്കാട്ടി. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുഫോസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളതാപനത്തിലെ വ്യതിയാനം മത്സ്യമേഖലയെ സാരവായി ബാധിച്ചിട്ടുണ്ടെന്ന് ഡോ.കെ.ഗോപകുമാര്‍ പറഞ്ഞു. തുടര്‍ന്ന് 'കൊങ്കണി ബാലസാഹിത്യം ഇന്ന്' എന്ന വിഷയത്തില്‍ പ്രശസ്തര്‍ സംസാരിച്ചു.കേരളത്തിലെ കൊങ്കണി നാടോടി ഗാനസമാഹാരം, വെണ്‍ചിക് മലയാളം കവിത എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.