കൊച്ചി: സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി കാളമുക്ക് ഹാര്‍ബറിലെ മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് സമചതുര കണ്ണിയുള്ള വലകള്‍ വിതരണം ചെയ്തു. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഡയമണ്ട് ആകൃതിയിലുള്ള കോഡെന്റുകളേക്കാള്‍ ഇന്ധനലാഭമുണ്ടാക്കുന്നതും മീന്‍കുഞ്ഞുങ്ങളുടെ നശീകരണം കുറയ്ക്കുന്നതുമാണ് സമചതുരക്കണ്ണിയുള്ള കോഡെന്റുകള്‍.
കാളമുക്ക് ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ അതോറിറ്റി ജോയിന്റ് ഡയറക്ടര്‍ കെ.എന്‍.വിമല്‍കുമാര്‍ വിതരണം നിര്‍വഹിച്ചു. നെറ്റ്ഫിഷ് കോ-ഓര്‍ഡിനേറ്റര്‍മാരായ എന്‍.കെ.സന്തോഷ്, എന്‍.ആര്‍.സംഗീത, ഹാര്‍ബര്‍ കമ്മീഷന്‍ ഏജന്റ് ഏലിയാസ് പി ജേക്കബ്, തുടങ്ങിയവര്‍ പങ്കെടുത്തു. 10ന് തോപ്പുംപടി ഫിഷിങ് ഹാര്‍ബറില്‍ ഇത്തരം കോഡെന്റുകളെപ്പറ്റി ബോധവത്കരണവും അവയുടെ വിതരണവും നടത്തും.