കൊച്ചി : ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് പനമ്പള്ളി നഗര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പില്‍ ബൈക്ക് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
 
ശനിയാഴ്ച രാവിലെ പതിനൊന്നിന് പ്രവര്‍ത്തകര്‍ ഐ.ഒ.സി. ഓഫീസ് ഗേറ്റിനു മുന്നില്‍ എത്തി മുദ്രാവാക്യം വിളികളോടുകൂടി പെട്രോളൊഴിച്ച് ബൈക്ക് കത്തിച്ചു. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് ടിബിന്‍ ദേവസി, കെ.എസ്.യു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ. ഷാജഹാന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ്. നായര്‍, ഭാരവാഹികളായ ഷാന്‍ പുതുപ്പറമ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഗാന്ധിനഗറില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി ബൈക്കിന്റെ തീയണച്ചു. വര്‍ക്ക് ഷോപ്പില്‍ നിന്ന് പഴയ ബൈക്ക് വാങ്ങിയാണ് കത്തിച്ചത്.