കൊച്ചി: മത്സ്യകര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയെന്നതാണ് ഇന്ത്യയിലെ മത്സ്യമേഖലയിലെ പ്രധാന വെല്ലുവിളിയെന്ന് 11-ാമത് അന്താരാഷ്ട്ര ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചറല്‍ ഫോറം.

മത്സ്യമേഖലയിലെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സുസ്ഥിരത നിലനിര്‍ത്താനുമുള്ള മാര്‍ഗങ്ങള്‍, വര്‍ദ്ധിച്ച ആവശ്യത്തിനനുസരിച്ചുള്ള സീ ഫുഡ് ഉത്പാദനം തുടങ്ങിയ വിഷയങ്ങള്‍ ഫോറത്തില്‍ വിദഗ്ധര്‍ വിശദീകരിച്ചു. യു ഹു ചിന്‍, ജെ.കെ. സുന്ദരൈ, ജി. ഗോപകുമാര്‍, ഗോപാല്‍ കൃഷ്ണ, എ.കെ. സിങ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.